Monday, 19 October 2015

പ്രീയ സഖാവിനു പിറന്നാള്‍ ആശംസകള്‍

സമരങ്ങളുടെ തീച്ചൂളയില്‍ ഊതിക്കാച്ചിയ വി.എസ്‌. അച്യുതാനന്ദന്‌ 92-ാം പിറന്നാള്‍. ആലപ്പുഴയിലെ പുന്നപ്രയില്‍ 1923 ഒക്‌ടോബര്‍ 20 നാണ്‌ വി.എസ്‌. ജനിച്ചത്‌. കയ്‌പ്പേറിയ ബാല്യകാല അനുഭവങ്ങളാണ്‌ അച്യുതാനന്ദന്‍ എന്ന പോരാളിയെ വാര്‍ത്തെടുത്തത്‌.
അമ്പലപ്പറമ്പിലൂടെ വഴിനടന്നതിനു ജന്മിമാരുടെ മര്‍ദനത്തെ ചെറുത്തുനിന്ന ആ ബാലന്റെ പോരാട്ടവീര്യം എട്ടു പതിറ്റാണ്ടിനുശേഷവും ജ്വലിച്ചുനില്‍ക്കുന്നു. വി.എസിന്റെ പോരാട്ടവീര്യം കേരളം പലകുറി കണ്ടതാണ്‌. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളുടെ ദൈന്യത നേരില്‍ കണ്ട വി.എസ്‌ അതിനെ തിരുത്താനായി കമ്മ്യൂണിസ്‌റ്റായി. കേരളത്തിലെ കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തിന്റെ കുലപതി പി.കൃഷ്‌ണപിളളയുടെ ശിക്ഷണം വി.എസിന്റെ ജീവിതത്തില്‍ നിര്‍ണായക പങ്ക്‌ വഹിച്ചു. തൊഴിലാളികള്‍ക്കിടയില്‍ ജന്മിമാരുടെ ക്രൂരതകളെ ചെറുത്തു കൊണ്ട്‌ അവരുടെ നേതാവായി വളര്‍ന്നു.
കയര്‍, കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ച്‌ വി.എസ്‌ രാഷ്‌ട്രീയ നേതൃത്വത്തിലേക്ക്‌ ഉയര്‍ന്നു. കലാലയ വിദ്യാഭ്യാസത്തിന്റെ ചിട്ടവട്ടങ്ങളൊന്നും വി.എസ്‌. എന്ന നേതാവിനെ രൂപപ്പെടുത്തുന്നതിന്‌ ഇടയായിട്ടില്ല. ചെറുപ്പത്തില്‍ മാതാപിതാക്കളെ നഷ്‌ടപ്പെട്ടതിനാല്‍ ഹൈസ്‌കൂള്‍ തലത്തില്‍ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു. ജീവിതാനുഭവങ്ങളായിരുന്നു അദ്ദേഹത്തിന്റെ സര്‍വകലാശാല. ജനകീയ പ്രശ്‌നങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണ ശാല.
ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടങ്ങളിലൂടെ അദ്ദേഹം കരുത്താര്‍ജിച്ചു. പുന്നപ്ര-വയലാറിലെ വിപ്ലവ കൊടുങ്കാറ്റില്‍ ഭാഗഭാക്കായി.
ജന്മിത്വത്തിനും മാടമ്പിത്വത്തിനുമെതിരെ അദ്ദേഹം ജനങ്ങളെ സംഘടിപ്പിച്ചു. കേരളത്തിലെ കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച അദ്ദേഹം 1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മിന്റെ ഭാഗത്ത്‌ ഉറച്ചുനിന്നു.
പാലാ പൊലീസ് സ്റ്റേഷനില്‍ ബയണറ്റുകൊണ്ടുള്ള കുത്തേറ്റ് ബോധം മറഞ്ഞ വി.എസ്സിനെ മരിച്ചെന്നു കരുതി കാട്ടില്‍ കളയാന്‍ പൊലീസ് ജീപ്പില്‍ കൊണ്ടുപോവുമ്പോള്‍ കുഞ്ഞപ്പന്‍ എന്ന കള്ളന് തോന്നിയ കാരുണ്യം കാരണം പാലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ് ഈ വിപ്‌ളവകാരിയുടെ പുനര്‍ജന്മത്തിന് നിമിത്തമായത്. ഈ 'രണ്ടാം' ജന്മത്തില്‍ ജനങ്ങള്‍ക്കുവേണ്ടിയുള്ള യുദ്ധങ്ങള്‍ നയിക്കാന്‍ വി.എസ്സിന് തീര്‍ച്ചയായും പ്രായവും ആരോഗ്യവും ഇനിയും ബാക്കിയുണ്ടാവും...!

Friday, 16 October 2015

ഇഷ്‌ടം

ആർക്കും......... ആരും പകരമാകില്ലന്നു പറയുന്നത്‌
വെറുതെയാണ്‌.......?
നമ്മള്‍ ഒരുപാട്‌ സ്‌നേഹിക്കുന്നവർക്ക്‌
ചിലപ്പൊള്‍ നമ്മള്‍ വെറും പകരക്കാർ
മാത്രമാരിക്കും ........?
പുതിയ ഒരാള്‍ വരുബ്ബോള്‍ ഒഴിഞ്ഞു കൊടുക്കേണ്ട സ്ഥാനം മാത്രമാരിക്കും
അവരുടെ മനസില്‍ നമുക്കുഉണ്ടായിരിക്കുക.....?
ദിവസങ്ങള്‍ എത്ര കൊഴിഞു വിണാലും*********?
നിന്നെ കുറിച്ചുള്ള ഓർമ്മകള്‍
ഓർക്കാന്‍ആണു എനിക്ക്‌ ഇഷ്‌ടം

Thursday, 15 October 2015

നഷ്ട്ടപ്രണയം

നഷ്ട്ടപ്രണയം  

ഉമ്മുമാന്റെ പെട്ടി തുറന്നാൽ ഉപ്പുപന്റെ അത്തറിന്റെ മണം കിട്ടനെ പോലെയ എനിക്ക് നിന്‍റെ സ്നേഹം.ജീവിതത്തിൽ ഒരാൾ എന്താവണം നി പഠിപിച്ചില പകരം എന്തകരുത് എന്ന് പഠിപിച്ചു.
മൂന്ന് വർഷം മാത്രമേ നിന്‍റെ സ്നേഹത്തിനു ആയുസ്സ് അതറിയാതെ ജീവിത കാലം മുഴുവനും കൂടെയുണ്ടാകുമെന്നു വിശ്വസിച്ച ഞാനും.
നി നഷ്ട്ട പെടുത്തിയത് നിന്നെ സ്നേഹിച്ച ഒരാളെയ എനിക്ക് നഷ്ട്ട മായത് എന്നെ ഏറെ വിഡി യകിയ ഒരാളെയും. നി പറഞ്ഞ നുണ കളിലെ എനിക്ക് ഏറെ ഇഷ്ട്ട പെട്ടതും ഐ ലവ് യു എന്നതായിരുന്നു. എല്ലാം മറക്കണം , ഗുഡ് ബൈ എന്ന് നി പറഞ്ഞു പോയപോഴും ഞാൻ ഒന്നും പറഞ്ഞിലാലോ സങ്കടത്തോടെ നോകി നിന്നതലേ ഞാൻ.................
സ്വാഗതം :-)